Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ontario

America

ഒ​ന്‍റാ​റി​യോ​യി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് നേ​രെ വം​ശീ​യ അ​തി​ക്ര​മം: പ്ര​തി​ഷേ​ധി​ച്ച് നോ​ർ​ക്ക ലോ​ക കേ​ര​ള സ​ഭ കോ​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ

ഒ​ന്‍റാ​റി​യോ: കാ​ന​ഡ​യി​ലെ ല​ണ്ട​ൻ ഒ​ന്‍റാ​റി​യോ​യി​ൽ മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് നേ​രെ ന​ട​ന്ന വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി നോ​ർ​ക്ക ലോ​ക കേ​ര​ള സ​ഭ കോ​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ.

കാ​ന​ഡ​യു​ടെ വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ൽ അ​ടു​ത്ത​കാ​ല​ത്താ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ക​ർ​ക്കും പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ൾ​ക്കും നേ​രെ വി​ദ്വേ​ഷ​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചുവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നോ​ർ​ക്ക ലോ​ക കേ​ര​ള സ​ഭ കോ​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സ​മാ​ധാ​ന​പ​ര​മാ​യി ക​ഴി​യു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഗൗ​ര​വ​ത​ര​മാ​യി ബാ​ധി​ക്കു​ന്നു എ​ന്നും സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി. മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് നേ​രെ ന​ട​ന്ന വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ളെ​പ്പ​റ്റി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി, കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ട മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

വ​രാ​നി​രി​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ​യി​ൽ ഈ ​വി​ഷ​യം ഗൗ​ര​വ​ത​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. കു​ടി​യേ​റ്റ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​നേ​ഡി​യ​ൻ ഭ​ര​ണ​കൂ​ടം ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ലൂ​ടെ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up